Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതസൗഹാര്‍ദ സെമിനാര്‍...

മതസൗഹാര്‍ദ സെമിനാര്‍ നാളെ

text_fields
bookmark_border
തിരൂരങ്ങാടി: 'എ​െൻറ നാടി‍​െൻറ മതേതരത്വം' ശീര്‍ഷകത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മതസൗഹാര്‍ദ കാമ്പയിനി‍​െൻറ ഭാഗമായുള്ള സെമിനാര്‍ നാളെ നടക്കും. കൊടിഞ്ഞി എം.എ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറി​െൻറ സ്‌പോട്ട് രജിസ്‌ട്രേഷന്‍ രാവിലെ 8.30ന് ആരംഭിക്കും. ഒമ്പതിന് അജീബ് കോമാച്ചിയുടെ ദൈവത്തി​െൻറ സ്വന്തം നാട് ഫോട്ടോ പ്രദര്‍ശനവും 9.30-ന് തോപ്പില്‍ ഷാജഹാ‍​െൻറ 'മലപ്പുറം, അറിഞ്ഞതിനപ്പുറം' ഡോക്യുമ​െൻററി പ്രദർശനവുമുണ്ടാകും. 10ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവർ സംബന്ധിക്കും. 10.30-ന് നടക്കുന്ന സെമിനാറില്‍ രാഹുല്‍ ഈശ്വർ, ഡോ. ഹുസൈന്‍ മടവൂർ, കെ.പി. രാമനുണ്ണി, റഫീഖ് സകരിയ്യ ഫൈസി തുടങ്ങിയവർ സംസാരിക്കും. പി.എ. റഷീദ് മോഡറേറ്ററാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story