Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്രിസ്​റ്റീന ലൂക്ക,...

ക്രിസ്​റ്റീന ലൂക്ക, ടിൻറുവി​െൻറ അനുജത്തി

text_fields
bookmark_border
തേഞ്ഞിപ്പലം: ജൂനിയർ ഗേൾസ് ലോങ്ജംപിൽ മൂന്നാം സ്ഥാനം നേടിയ ക്രിസ്റ്റീന ലൂക്ക, ജില്ലയിലെ അത് ലറ്റുകൾക്കിടയിൽ പുതുമുഖമാണെങ്കിലും ആൾക്ക് എല്ലാവരും അറിയുന്നൊരു മേൽവിലാസമുണ്ട്. ഒളിംപ്യൻ ടിൻറു ലൂക്കയുടെ ഇളയ അനുജത്തിയാണ് ക്രിസ്റ്റീന. ഇത്തവണ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിൽ ഒമ്പതാം ക്ലാസുകാരിയായി പ്രവേശനം നേടിയ താരം കഴിഞ്ഞ വർഷം കണ്ണൂർ ജില്ല കായികമേള‍യിൽ മെഡൽ നേടിയിട്ടുണ്ട്. സംസ്ഥാന തലത്തിലും പങ്കെടുത്തു. ശനിയാഴ്ച നടക്കുന്ന ട്രിപ്പ്ൾ ജംപാണ് ക്രിസ്റ്റീനയുടെ ഇഷ്ട ഇനം. കണ്ണൂർ ചാവശ്ശേരി എച്ച്.എസ്.എസ് വിദ്യാർഥിനിയായിരുന്നു ലൂക്കയുടെയും ലിസ്സിയുടെയും മകളായ ക്രിസ്റ്റീന. ടിൻറുവിനും ക്രിസ്റ്റീനക്കും ഇടയിൽ ഒരാൾ കൂടി ഉണ്ട്. ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുന്ന എയ്ഞ്ചൽ ലൂക്ക. photo
Show Full Article
TAGS:LOCAL NEWS 
Next Story