Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:09 AM GMT Updated On
date_range 2017-10-13T10:39:10+05:30വരുന്നത് സോളാർ ചൂടിൽ കേരളം തിളക്കുന്ന ദിനങ്ങൾ...
text_fieldsവരുന്നത് സോളാർ ചൂടിൽ കേരളം തിളക്കുന്ന ദിനങ്ങൾ. തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരെ വിജിലന്‍സ് അന്വേഷണവും ബലാത്സംഗക്കുറ്റം ഉൾപ്പെടെ ക്രിമിനൽ കേസുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം വരുംദിവസങ്ങളെ ചൂടുപിടിപ്പിക്കും. പ്രതിരോധത്തിന് പ്രതിപക്ഷവും സജ്ജമായിക്കഴിഞ്ഞു. സോളാർ കമീഷൻ റിപ്പോർട്ട് പൊതുരേഖയായിട്ടില്ലെന്ന നിലപാടിലാണ് സർക്കാറും എൽ.ഡി.എഫുമെങ്കിൽ അത്തരമൊരു റിപ്പോർട്ട് പ്രസിദ്ധെപ്പടുത്തിയ സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേരളത്തിെൻറ ചരിത്രത്തിലാദ്യമായാണ് മുൻ മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്നത്. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എന്നാൽ ഉത്തരവ് ലഭിക്കാത്തതിനാൽ അേന്വഷണ നടപടികൾ ആരംഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാലുടൻ നടപടികള്‍ ആരംഭിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡി.ജി.പിക്ക് പുറമെ െഎ.ജി ദിനേന്ദ്ര കശ്യപ്, മൂന്ന് ഡിവൈ.എസ്.പിമാർ എന്നിവരാണ് സംഘത്തിലുള്ളതെങ്കിലും സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ സംഘത്തെ വിപുലീകരിക്കും. സോളാർ കേസന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിെൻറ നടപടികളും ഇൗ സംഘം അന്വേഷിക്കും. ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന നിലപാടിലാണ് സർക്കാർ. സാമ്പത്തികതട്ടിപ്പ് അന്വേഷിക്കാനും പ്രത്യേക വിജിലന്‍സ് സംഘത്തിന് രൂപംനൽകും.
Next Story