Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജന്മദിനത്തിൽ ഔഷധത്തൈ...

ജന്മദിനത്തിൽ ഔഷധത്തൈ നടൽ: തുവ്വൂർ ജി.എൽ.പി സ്കൂൾ മാതൃകയാകുന്നു

text_fields
bookmark_border
തുവ്വൂർ: ജന്മദിനത്തിൽ കേക്കും മിഠായിയും തിരിഞ്ഞ് ഇനി വിദ്യാർഥികൾക്ക് നടക്കേണ്ടതില്ല. പകരം സ്കൂൾ കാമ്പസിൽ ഔഷധത്തൈ നട്ട് കൂട്ടുകാർക്കൊപ്പം സന്തോഷം പങ്കിടാം. തുവ്വൂർ ഗവ. എൽ.പി സ്കൂളാണ് വേറിട്ട പ്രവർത്തനം നടത്തി കുട്ടികളും രക്ഷിതാക്കളും മാതൃകയാകുന്നത്. സ്കൂൾ മൈതാനത്തിന് സമീപമാണ് സ്ഥലം ഒരുക്കിയിട്ടുള്ളത്. ഇതിനകം തുളസി, കരിനെച്ചി, ആടലോടകം, കൂവളം, അശോകം, പനിക്കൂർക്ക, ആര്യവേപ്പ്, ചന്ദനം, വാതംകൊല്ലി തുടങ്ങിയ ഔഷധസസ്യങ്ങൾ നട്ടിട്ടുണ്ട്. പ്രധാനാധ്യാപകൻ ടി.കെ. ജോസ്കുട്ടി, അധ്യാപകരായ പി.എം. വേണുഗോപാൽ, ഇ.എം. നിജേഷ്, കെ. സജ്ന, പ്രീതി, നാസിമുന്നീസ, ഉമ്മുസൽമ, സൈനബ, സഞ്ജുഷ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടത്തുന്നത്. ഫോട്ടോ തുവ്വൂർ ഗവ. എൽ.പി സ്കൂളിൽ ഔഷധ തൈകൾ നടുന്ന കുട്ടികൾ
Show Full Article
TAGS:LOCAL NEWS 
Next Story