Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmust must...

must must ലോറിയിടിച്ച്​ രണ്ട്​ മെ​േട്രാ നിർമാണ തൊഴിലാളികൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കൊച്ചി: മെട്രോ നിർമാണ തൊഴിലാളികൾക്കുമേൽ ലോറിയിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. മുട്ടം തൈക്കാവ് ജങ്ഷനിൽ മെട്രോ 193–ാമത്തെ തൂണിന് സമീപം വ്യാഴാഴ്ച രാത്രി 11.45നാണ് അപകടം. മരിച്ചവരും പരിേക്കറ്റവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. അപകടത്തിനിടയാക്കിയ ലോറി നിർത്താതെ പോയി. റോഡിലെ ഗതാഗതം തടഞ്ഞ് മെട്രോ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാപ്സ്യൂൾ ടാങ്കർ ലോറി ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നുവെന്നാണ് അപകടസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. അതേസമയം, സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും അതിനുശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും പൊലീസ് അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story