Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 5:13 AM GMT Updated On
date_range 2017-10-12T10:43:42+05:30ലോക കാഴ്ച ദിനം: റാലി നടത്തും
text_fieldsമലപ്പുറം: കാഴ്ച ദിന ഭാഗമായി മലബാർ കണ്ണാശുപത്രിയും കേരള ഫെഡറേഷൻ ഒാഫ് ദ ബ്ലൈൻഡ് യൂത്ത് ഫോറവും സംയുക്തമായി വിവിധ പരിപാടികൾ നടത്തും. മലപ്പുറം പ്രസ് ക്ലബ് പരിസരത്ത് റാലി വ്യാഴാഴ്ച രാവിലെ 10ന് ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യും. കേരള ഫെഡറേഷൻ ഒാഫ് ദ ബ്ലൈൻഡ് യൂത്ത് ഫോറം കലാകാരന്മാർ ശിങ്കാരിമേളം അവതരിപ്പിക്കും. ജില്ലതല ക്വിസ് മത്സരവും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ മലബാർ കണ്ണാശുപത്രി അസിസ്റ്റൻറ് മാനേജർ ശരീഫ്, പി.ആർ.ഒ വിപിൻ, കേരള ഫെഡറേഷൻ ഒാഫ് ദ ബ്ലൈൻഡ് യൂത്ത് ഫോറം സംസ്ഥാന പ്രസിഡൻറ് എം. സുധീർ എന്നിവർ പെങ്കടുത്തു.
Next Story