Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ പാതയോരത്തെ...

ദേശീയ പാതയോരത്തെ വെള്ളക്കെട്ട് അപകട ഭീഷണിയുയർത്തുന്നു

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാതയിൽ വെളിമുക്ക് അങ്ങാടിക്ക് സമീപം റോഡരികിലെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇവിടെ പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാണ്. റോഡ് ഇടുങ്ങിയ ഈ ഭാഗത്ത് അഴുക്കുചാൽ നിർമിച്ചിട്ടില്ല. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും വളരെ പ്രയാസപ്പെടുന്നു. മഴക്കാലത്തും ഇത് നിത്യസംഭവമാണ്. കഴിഞ്ഞദിവസവും ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. ഏറെ വാഹനത്തിരക്കുള്ള ഇവിടെ വിദ്യാർഥികളടക്കം വളരെ പ്രയാസപ്പെട്ടാണ് ഇത് വഴി പോകുന്നത്. റോഡരികിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. caption ദേശീയപാത വെളിമുക്ക് അങ്ങാടിക്ക് സമീപം റോഡരികിലെ വെള്ളക്കെട്ട്
Show Full Article
TAGS:LOCAL NEWS 
Next Story