Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 5:10 AM GMT Updated On
date_range 2017-10-12T10:40:58+05:30ഗെയിൽ വിരുദ്ധ പ്രക്ഷോഭം: ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു
text_fieldsകീഴുപറമ്പ്: ഗെയിൽ പദ്ധതി ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗെയിൽ വിക്ടിംസ് ഫോറവും ജനകീയ സമരസമിതിയും നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ എരഞ്ഞിമാവിൽ സമ്മേളനം നടത്തി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംങ്ങളായ ചേറ്റൂർ മുഹമ്മദ്, സാറ ടീച്ചർ, വെൽെഫയർ പാർട്ടി സംസ്ഥാന സമിതി അംഗം പി.കെ. അബ്ദുറഹ്മാൻ, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ എന്നിവരുടെ നേതൃത്വത്തിൽ സമരസ്ഥലം സന്ദർശിച്ചു. ജനവാസ മേഖലകളിലൂടെ ഗെയിൽ പദ്ധതി കടന്നുപോവുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പി.കെ. അബ്ദുറഹ്മാൻ പറഞ്ഞു. ഗെയിലിനെതിരെ ഗ്രാമപഞ്ചായത്തിന് പ്രമേയം നൽകുമെന്നും ജനകീയ സമരത്തിന് ഗ്രാമപഞ്ചായത്ത് പിന്തുണക്കാൻ ഭരണസമിതിയോട് ആവശ്യപ്പെടുമെന്നും വാർഡ് അംഗം ചേറ്റൂർ മുഹമ്മദ് പറഞ്ഞു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരഞ്ഞിമാവ് സമരപന്തലിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം പി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ടി.കെ. മാധവൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സുജ ടോം, ജി. അക്ബർ, എൻ.കെ. അശ്റഫ്, കരീം പഴങ്കൽ എന്നിവർ സംസാരിച്ചു. ഹമീദ് കൊടിയത്തൂർ സ്വാഗതവും സാലിം ജീറോഡ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് അബ്ദു മാസ്റ്റർ, സഫീറ കുറ്റിയോട്ട്, അസീസ് തോട്ടത്തിൽ, ബാവ പവർവേൾഡ്, ജാഫർ എന്നിവർ നേതൃത്വം നൽകി. എരഞ്ഞിമാവിൽ ഗെയിൽ സമരസ്ഥലം വെൽെഫയർ പാർട്ടി നേതാക്കൾ സന്ദർശിച്ചപ്പോൾ
Next Story