Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:15 AM GMT Updated On
date_range 2017-10-11T10:45:01+05:30കുറ്റിപ്പുറത്ത് 79.7 ലക്ഷം കുഴൽപണം പിടികൂടി
text_fieldsകുറ്റിപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനുള്ളതെന്ന് സംശയിക്കുന്ന 79,76,000 രൂപ വേങ്ങര സ്വദേശികളിൽനിന്ന് കുറ്റിപ്പുറം പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി ഉല്ലാസിെൻറ നേതൃത്വത്തിൽ കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കറും സംഘവുമാണ് പണം പിടികൂടിയത്. വേങ്ങര ഉൗരകം സ്വദേശി മന്തിത്തൊടി അബ്ദുറഹ്മാൻ (43), പറങ്ങാടത്തിൽ സിദ്ദീഖ് (24) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഏഴിന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പിടികൂടിയത്. രാവിലെ ചെന്നൈ മെയിലിൽ രണ്ടുപേർ പണവുമായെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കുറ്റിപ്പുറം പൊലീസ്, സ്റ്റേഷനിൽ നിലയുറപ്പിച്ചിരുന്നു. കാലിെൻറ സോക്സിെൻറ അടിയിലും പ്രത്യേകം തുണിയിലാക്കി അരയിൽ കെട്ടിവെച്ച നിലയിലുമായിരുന്നു പണം. വേങ്ങരയിലേക്കുള്ളതാണ് പണമെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാനുള്ളതാണോ എന്ന് അന്വേഷിച്ചുവരികയാണ്. എൻഫോഴ്സ്മെൻറിനും വിവരം കൈമാറി. എന്നാൽ, അറസ്റ്റിലായവർ സ്ഥിരം ഹവാല പണമിടപാട് നടത്തുന്നവരാണെന്നും കൂടുതൽ അന്വേഷണം നടത്തിയാലേ വേങ്ങരയിൽ തെരഞ്ഞെടുപ്പിന് വിതരണം ചെയ്യാനുള്ളതാണോയെന്ന് പറയാനാകൂവെന്നും തിരൂർ ഡിവൈ.എസ്.പി ഉല്ലാസ് പറഞ്ഞു. തിരൂർ ഡിവൈ.എസ്.പി സ്ക്വാഡിലെ രാജേഷാണ് പ്രതികളെ തന്ത്രത്തിൽ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. ഇവർക്ക് പുറമെ അഡീഷനൽ എസ്.ഐ ചന്ദ്രശേഖരൻ, സി.പി.ഒ ജംഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story