Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഴ്സിറ്റി എൻജി. കോളജ് ...

വാഴ്സിറ്റി എൻജി. കോളജ് അക്രമം; എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകർ റിമാൻഡിൽ

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജ് വിദ്യാർഥികളെ മർദിച്ച കേസിൽ എട്ട് എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ. കഴിഞ്ഞ ആഗസ്റ്റ് 10ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ. അശ്വന്ത്, എം.സി. റോബിന്‍, കെ. ശ്രീജിത്ത്, ഫ്രാങ്കോ ജോയ്, പി.ആര്‍. കരുണ്‍ പ്രസാദ്, സി. അജിത്ത്, പി.പി. അരുണ്‍കുമാര്‍, പി.വി. അശ്വന്ത് എന്നിവരെയാണ് പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചെന്നാണ് കേസ്. എം.എസ്.എഫ്, കെ.എസ്.യു, എ.ഐ.എസ്.എഫ് വിദ്യാർഥികളാണ് അക്രമത്തിനിരയായത്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എസ്.ഐ സി.കെ. നാസര്‍ അറസ്റ്റ് രേഖപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story