Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഖ്യാപന...

പ്രഖ്യാപന കണ്‍വെന്‍ഷന്‍

text_fields
bookmark_border
നിലമ്പൂര്‍: മര്‍കസി‍​െൻറ ദശവാര്‍ഷിക മഹാസമ്മേളനം ഡിസംബര്‍ 26 മുതല്‍ 28 വരെ കെ.ടി. മാനുമുസ്‌ലിയാര്‍ നഗറില്‍ നടത്താന്‍ സമസ്ത താലൂക്ക് കമ്മിറ്റി പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. മര്‍കസി‍​െൻറ പത്തിന സമ്മേളനത്തിന് തുടക്കം കുറിച്ച് 17ന് അമ്പംകുന്ന് മീറാന്‍ ഔലിയ മഖാമില്‍ സിയാറത്തും ഉദ്ഘാടനവും നടക്കും. ഇതിന് മുന്നോടിയായി താലൂക്കിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ ചന്തക്കുന്ന് മര്‍കസില്‍ നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും താലൂക്ക് പ്രസിഡൻറുമായ ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ് സമ്മേളന പ്രഖ്യാപനം നടത്തി. ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, എ.കെ. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, മര്‍കസ് വര്‍ക്കിങ് സെക്രട്ടറി സലീം എടക്കര, ചീഫ് കോഒാർഡിനേറ്റര്‍ അക്ബര്‍ മമ്പാട്, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, എ.പി. യാകൂബ് ഫൈസി രാമംകുത്ത്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സി. അബ്ദുല്ല മൗലവി ഏറിയാട്, കെ.കെ.എം. അമാനുല്ല ദാരിമി, അല്‍ബദര്‍ എം.ഡി അബൂബക്കര്‍ ദാരിമി, വി. ആറ്റകോയ തങ്ങള്‍, അലി ദാരിമി തൃപ്പനച്ചി, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഇസ്റ്റ് ജില്ല പ്രസിഡൻറ് ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, പി. ഹംസകുഞ്ഞാപ്പു, അടുക്കത്ത് ഇസ്ഹാക്ക്, സുബൈര്‍ കൂറ്റമ്പാറ, കെ.ടി. കുഞ്ഞാന്‍ ചുങ്കത്തറ, ടി.കെ അബ്ദുല്ല കുട്ടി മാസ്റ്റർ, അഡ്വ. ഹംസകുരിക്കള്‍ എന്നിവർ സംബന്ധിച്ചു. പടം. 5- നിലമ്പൂര്‍ മര്‍കസ് ദശവാര്‍ഷിക മഹാസമ്മേളനത്തി​െൻറ പ്രഖ്യാപനം സമസ്ത കേന്ദ്ര മുശാവറ അംഗവും താലൂക്ക് പ്രസിഡൻറുമായ ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story