Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:11 AM GMT Updated On
date_range 2017-10-11T10:41:00+05:30'മുതീരി ക്ഷേത്രത്തിലെ മോഷണം: പ്രതികളെ ഉടൻ പിടികൂടണം'
text_fieldsനിലമ്പൂർ: മുതീരി ശ്രിപള്ളിയറ ഭഗവതി ക്ഷേത്രത്തിലെയും സ്കൂളിലും നടന്ന മോഷണത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് ക്ഷേത്രത്തിലും സമീപത്തെ സ്കൂളിലും മോഷണം നടന്നത്. ശമ്പളം കൊടുക്കാൻ സൂക്ഷിച്ചിരുന്ന 18,000 രൂപ സ്കൂളിൽ നിന്നും ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് 30,000 രൂപയോളവുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. ക്ഷേത്രങ്ങളും മറ്റും കേന്ദ്രീകരിച്ച് മോഷണം വ്യാപകമായ സാഹചര്യത്തിൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന് എത്രയും പെെട്ടന്ന് പ്രതികളെ പിടികൂടണം. വൈകിയാൽ ജില്ലയിലെ ക്ഷേത്ര ഭാരവാഹികളെ പങ്കെടുപ്പിച്ച് സമരപരിപാടികൾക്ക് രൂപം നൽകും. മോഷണത്തിെൻറ പശ്ചാലത്തിൽ എട്ടു മുതൽ വിശ്വാസികളുടെ പ്രത്യേക പ്രാർഥന ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ട്. പ്രാർഥനയോഗം ഈ മാസം 19 ന് സമാപിക്കും. ശേഷമായിരിക്കും സമരപരിപാടികൾക്ക് രൂപം നൽകാനുള്ള യോഗം നടക്കുക. വാർത്തസമ്മേളനത്തിൽ ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് യു.ബി. മനോമോഹനൻ, സ്കൂൾ പ്രധാനാധ്യാപകൻ കെ. അനൂപ്, യു. കൃഷ്ണകുമാർ, എ. വിനീത്, ഹരിഹരൻ ചെമംന്തിട്ട എന്നിവർ പങ്കെടുത്തു.
Next Story