Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകത്താത്ത...

കത്താത്ത പൊക്കവിളക്കിനു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധം

text_fields
bookmark_border
മാറഞ്ചേരി: മാസങ്ങളോളം കത്താതെ കിടക്കുന്ന മാറഞ്ചേരി അങ്ങാടിയിലെ പൊക്കവിളക്ക് എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി പന്തം കത്തിക്കൽ പ്രതിഷേധം നടത്തി. മുനീർ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഷിജിൽ മുക്കാല അധ്യക്ഷത വഹിച്ചു. ബജിത്ത്, ആസിഫ്, ലിജേഷ്, ഹാഷിർ, മൻസൂർ, നജീം എന്നിവർ നേതൃത്വം നൽകി. photo: tir mp4 മാറഞ്ചേരിയിൽ കത്താത്ത പൊക്കവിളക്കിനു സമീപം യൂത്ത്കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധിക്കുന്നു സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് ഇന്ന് ചങ്ങരംകുളം: കാളാച്ചാൽ കാരുണ്യം സാന്ത്വന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ് റ്റി​െൻറയും ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ ക്ലിനിക്കി​െൻറയും സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ മാസം കാരുണ്യം പാലിയേറ്റിവി​െൻറ കീഴിൽ കാളാച്ചാൽ വാർഡിൽ നടത്തിയ ആരോഗ്യ സർവേയിൽ ഏറെ വൃക്കരോഗികളെ കണ്ടെത്തിയതിനെ തുടർന്നാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 1500ഓളം പേർ താമസിക്കുന്ന വാർഡിൽ 1000ത്തോളം പേർ വിവിധ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ കാളാച്ചാലിൽ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കാണ് പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story