Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:15 AM GMT Updated On
date_range 10 Oct 2017 5:15 AM GMTവേങ്ങരയിൽ തൃണമൂൽ കോൺഗ്രസിെൻറ പിന്തുണ ലീഗിന്
text_fieldsbookmark_border
തിരൂരങ്ങാടി: വേങ്ങര ഉപെതരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദറിന് പിന്തുണ നൽകാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയുമായ അഡ്വ. ജോസ് കുറ്റിയാനി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ, ശംസു പയനിങ്ങൽ, ജെയ്സൺ മാഞ്ഞാലി, ഷാഹിദ്, ടി. മുഹമ്മദ് സഗീർ, ടി.ടി. അബൂബക്കർ, ശാഫി തലപ്പാറ എന്നിവർ സംസാരിച്ചു. ജനാർദനൻ വള്ളിക്കുന്ന് സ്വാഗതവും കെ. അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കായികമേള തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കായികമേള കടുവാളൂർ എ.എം.എൽ.പി സ്കൂളിൽ വാർഡ് മെംബർ കെ.പി. മറിയാമു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.ടി. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എ.പി. അബ്ദുസ്സമദ്, ബി.ആർ.സി ട്രെയിനർമാരായ മധു മാസ്റ്റർ, രജനി ടീച്ചർ, ഖൈറുന്നിസ ടീച്ചർ, എസ്.ആർ.ജി കൺവീനർ എ.എസ്. സൗമ്യ ടീച്ചർ, മുനീർ മാസ്റ്റർ, ജി. ഓമന ടീച്ചർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story