Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവില്ല്വത്ത്...

വില്ല്വത്ത് ക്ഷേത്രത്തില്‍ ദോഷപരിഹാര കര്‍മങ്ങള്‍

text_fields
bookmark_border
പൂക്കോട്ടുംപാടം: വില്ല്വത്ത് മഹാക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അഷ്ടമംഗല്യപ്രശ്‌ന വിധിപ്രകാരമുള്ള ദോഷപരിഹാര കർമങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന കര്‍മങ്ങള്‍ വെള്ളിയാഴ്ച സമാപിക്കും. ബുധനാഴ്ച തൃകാലപൂജയോടു കൂടിയ ഭഗവത്‌സേവ ആവാഹന ഹോമങ്ങള്‍, സുദര്‍ശനഹോമം, വ്യാഴാഴ്ച മൃത്യുഞ്ജയഹോമം, തിലഹോമം, ഭഗവത്‌സേവ, വിളിച്ചുചൊല്ലി പ്രാർഥന, ദീപാരാധനക്ക് ശേഷം ശുദ്ധിക്രിയകള്‍ എന്നിവയും വെള്ളിയാഴ്ച ബിംബശുദ്ധി, പ്രാസാദ ശുദ്ധി, ശ്രീഭൂതബലി എന്നിവ നടക്കും. ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം. ദാമോധരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story