Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:15 AM GMT Updated On
date_range 2017-10-10T10:45:00+05:30കോളനിയിലെ പുഴയില്‍ അഴിഞ്ഞാടിയ സംഘത്തില്‍ വനപാലകരില്ലെന്ന്
text_fieldsഎടക്കര: കോളനിക്ക് സമീപം പുഴയില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയ സംഘത്തില്‍ ഉദ്യോഗസ്ഥരില്ലെന്ന് പോത്തുകല്‍ വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അറിയിച്ചു. മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലേക്കുള്ള പാലത്തിന് ചുവട്ടില്‍ മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘത്തെ ഞായറാഴ്ച വൈകീട്ട് സ്ത്രീകള്‍ തടഞ്ഞുവെച്ചിരുന്നു. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സംഘത്തെ സ്ത്രീകള്‍ തടയാനത്തെിയത്. കോളനിയിലെ പുരുഷന്മാര്‍ ഭൂരിഭാഗവും കൂലിപ്പണിക്കായി പോയതായിരുന്നു. സ്ത്രീകള്‍ ഒച്ചപ്പാടുണ്ടാക്കുന്ന വിവരമറിഞ്ഞാണ് മുക്കം മാളകം ഒൗട്ട്പോസ്റ്റിലെ ജീവനക്കാര്‍ എത്തിയത്. മദ്യപസംഘം എത്തിയ കാറിെൻറ ഗ്ലാസ് ആക്രമിക്കപ്പെടുമെന്ന ഘട്ടത്തിലത്തെിയപ്പോള്‍ വനപാലകര്‍ ഇടപെട്ട് സ്ത്രീകളെ മടക്കി വിടുകയാണുണ്ടായത്. തദ്ദേശീയരും കണ്ടാലറിയാവുന്നവരുമായ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ പിന്നീട് താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു. ............................................... ബോധവത്കരണ ക്ലാസ് എടക്കര: കാരപ്പുറം ക്രസൻറ് യു.പി സ്കൂളില്‍ നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ് മൂത്തേടം മെഡിക്കല്‍ ഓഫിസര്‍ ഡോ. റഷീന ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ രാജേഷ് ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എച്ച്. ഉസ്മാന്‍ സംസാരിച്ചു.
Next Story