Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:10 AM GMT Updated On
date_range 10 Oct 2017 5:10 AM GMTജില്ലയിലെ ആരോഗ്യവും -വിദ്യാഭ്യാസവും പഠിക്കാന്‍ അമേരിക്കൻ ഗവേഷകന്‍
text_fieldsbookmark_border
മലപ്പുറം: ആരോഗ്യ--വിദ്യാഭ്യാസ രംഗത്ത് ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ പഠിക്കാൻ അമേരിക്കന്‍ ഗവേഷകന്‍. ഹാർഡ് വാർഡ് യൂനിവേഴ്സിറ്റിയിലെ ട്രിസ്റ്റന്‍ ട്രഷ്ബാക്കാണ് മലപ്പുറത്തെത്തിയത്. യൂനിവേഴ്സിറ്റി 'ഗ്ലോബല്‍ ഹെൽത്ത് ഡെലിവറി പ്രോജക്ടി'െൻറ ഭാഗമായി കേസ് സ്റ്റഡി നടത്താനാണ് ഇദ്ദേഹം എത്തിയത്. പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ സ്വീകരിച്ചു. ജില്ല പഞ്ചായത്തിെൻറ- വിദ്യാഭ്യാസ പദ്ധതിയായ 'വിജയഭേരി', ആരോഗ്യമേഖലയിലെ 'പരിരക്ഷ ഹോം കെയര്‍', 'കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി', 'സുരക്ഷ', 'പ്രതീക്ഷ' എന്നിവയെ സംബന്ധിച്ച് ഇവർ ചോദിച്ചറിഞ്ഞു. മലപ്പുറത്തിെൻറ ഈ പ്രവർത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് ട്രിസ്്റ്റന്‍ ട്രഷ്ബാക്ക് പറഞ്ഞു. ജില്ലപഞ്ചായത്ത് സ്്റ്റാൻറിങ് കമ്മിറ്റി ചെയർമാന്‍ വി. സുധാകരന്‍, ജില്ല പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, ഡി.എം.ഒ ഡോ. സക്കീന, സീനിയര്‍ സൂപ്രണ്ട് പി.സി. സാമുവല്‍ എന്നിവര്‍ പദ്ധതികൾ വിശദീകരിച്ചു. CAPTION: mplas district panjayath ജില്ല പഞ്ചായത്തിൽ എത്തിയ അമേരിക്കന്‍ ഗവേഷകന്‍ ട്രിസ്റ്റന്‍ ട്രഷ്ബാക്ക് ചർച്ചയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story