Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:10 AM GMT Updated On
date_range 10 Oct 2017 5:10 AM GMTവാക്സിനേഷൻ ബോധവത്കരണം
text_fieldsbookmark_border
വണ്ടൂർ: എം.ആർ വാക്സിനേഷൻ ക്യാമ്പുകൾ ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ നടപ്പിലാക്കുന്നതിെൻറ ഭാഗമായി പ്രിൻസിപ്പൽമാരുടെയും ആരോഗ്യ ക്ലബ് കോഒാഡിനേറ്റർമാരുടെയും പ്രത്യേക യോഗം ചേർന്നു. വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടി ഡോ. രേണുക ഉദ്ഘാടനം ചെയ്തു. മീസിൽസ്-റുെബല്ല പ്രതിരോധ കുത്തിവെപ്പ് സി.ബി.എസ്.ഇ സ്കൂളുകളിൽ കാര്യക്ഷമമായി നടപ്പിലാക്കുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്യാനാണ് പ്രത്യേക യോഗം ചേർന്നത്. ഓട്ടൻ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഡോ. എൻ.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം. വിജയൻ, യൂനിസെഫ് അംഗങ്ങളായ ഡോ. സന്തോഷ്, ഡോ. അബ്ബാസ്, ഡോ. ജൗഹർ, പി.ടി.എ ഭാരവാഹികളായ കെ.ടി. അബ്ദുല്ലക്കുട്ടി, വൈസ് പ്രിൻസിപ്പൽ രോഹിണി മോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story