Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:07 AM GMT Updated On
date_range 2017-10-09T10:37:24+05:30ജനരക്ഷയെക്കുറിച്ച് സംസാരിക്കാൻ സംഘ്പരിവാറിന് അർഹതയില്ല -^വെൽഫെയർ പാർട്ടി
text_fieldsജനരക്ഷയെക്കുറിച്ച് സംസാരിക്കാൻ സംഘ്പരിവാറിന് അർഹതയില്ല --വെൽഫെയർ പാർട്ടി പാലക്കാട്: രാഷ്ട്രപിതാവിനെ വധിച്ച് സ്വതന്ത്ര ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സംഘ്പരിവാറിന് സമാധാനത്തെക്കുറിച്ചും ജനരക്ഷയെക്കുറിച്ചും സംസാരിക്കാൻ അർഹതയില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അബ്ദുറഹ്മാൻ. വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റി പാലക്കാട് ഫൈൻ സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ല നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ മതേതര പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.വി. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, ജില്ല സെക്രട്ടറിമാരായ കരീം പറളി, അജിത് കൊല്ലങ്കോട്, എ.എ. നൗഷാദ്, ജില്ല ട്രഷറർ എ. ഉസ്മാൻ, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല വൈസ് പ്രസിഡൻറ് മുബശിർ ശർഖി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി മത്തായി മാസ്റ്റർ സ്വാഗതവും മണ്ഡലം പ്രസിഡൻറ് കെ. സലാം നന്ദിയും പറഞ്ഞു. ജനരക്ഷായാത്ര: മൂന്ന് മുതൽ ഗതാഗതനിയന്ത്രണം പാലക്കാട്: ബി.ജെ.പി നടത്തുന്ന ജനരക്ഷായാത്ര നഗരത്തിൽ പ്രവേശിക്കുന്നതിനാൽ ഉച്ചക്ക് മൂന്നുമുതൽ ഗതാഗതം നിയന്ത്രിക്കും. കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാഞ്ഞിക്കുളത്ത്നിന്ന് തിരിഞ്ഞ് കോങ്ങാട് വഴി മുണ്ടൂർ കൂട്ടുപാത വഴി പറളി ഭാഗത്ത് കൂടി പാലക്കാട് എത്തണം. ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കോങ്ങാട് വഴി മുണ്ടൂർ കൂട്ടുപാത വഴി പറളി ഭാഗത്തുകൂടി പാലക്കാട് എത്തണം. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തേക്ക് വിക്ടോറിയ കോളജ് എത്തി ചുണ്ണാമ്പുത്തറ, ഒലവക്കോട് വഴി പോകണം. റെയിൽവേ കോളനി മലമ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുത്തൂർ വഴി വന്ന് കൊപ്പം ബൈപാസിൽ എത്തി മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡ് വഴി സാധാരണ നിലയിൽ പോകേണ്ടതാണ്. ജാഥ ശേഖരീപുരം എത്തുന്ന സമയം കൽമണ്ഡപം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുന്നത്തൂർമേട് മൈതാനം വഴി മേൽപാലം കഴിഞ്ഞ് ഷാദി മഹൽ ലിങ്ക് റോഡ് വഴി പറളിയിലെത്തി തിരിഞ്ഞുപോകണം. കൊട്ടേക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുത്തൂർ വഴി വന്ന് കൊപ്പം ബൈപാസിൽ എത്തി മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡ് വഴി സാധാരണ നിലയിൽ പോകേണ്ടതാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Next Story