Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:04 AM GMT Updated On
date_range 9 Oct 2017 5:04 AM GMTഅനുസ്മരണം
text_fieldsbookmark_border
വണ്ടൂർ: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും ജാമിഅയുടെ പ്രിൻസിപ്പലുമായിരുന്ന കെ. അലവി മുസ്ലിയാരുടെ അഞ്ചാമത് ആണ്ടനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വണ്ടൂർ പള്ളിക്കുന്നിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ട്രഷറർ സമദ് മൗലവി മണ്ണാർമല ഉദ്ഘാടനം ചെയ്തു. മഖ്ബറ സിയാറത്ത്, പ്രാർഥന, മൗലിദ് പാരായണം, അനുസ്മരണ സമ്മേളനം, അന്നദാനം എന്നിവ നടന്നു. മഹല്ല് മുതവല്ലി കെ.ടി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ, ജംഇയ്യതുൽ ഉലമ പ്രസിഡൻറ് എൻ.കെ. മുഹമ്മദ് മൗലവി, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ അസ്ഗർ മൗലവി, എ.പി. അബൂബക്കർ വഹബി, ബഷീർ വഹബി അടിമാലി, ഇബ്രാഹിം വഹബി തോണിപ്പാടം, അലിഅക്ബർ വഹാബി ഉദിരംപൊയിൽ, കുഞ്ഞിമുഹമ്മദ് ചളവറ, കണക്കാനത്ത് മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. സമാപന യോഗത്തിൽ വണ്ടൂർ മഹല്ല് ഖാളി എ. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story