Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിണറായി സര്‍ക്കാർ...

പിണറായി സര്‍ക്കാർ കേരളത്തെ ജിഹാദികളുടെ നാടാക്കി^ മഹാരാഷ്​ട്ര മുഖ്യമന്ത്രി

text_fields
bookmark_border
പിണറായി സര്‍ക്കാർ കേരളത്തെ ജിഹാദികളുടെ നാടാക്കി- മഹാരാഷ്ട്ര മുഖ്യമന്ത്രി എടപ്പാള്‍: ദൈവത്തി​െൻറ സ്വന്തം നാടെന്ന കേരളത്തി​െൻറ പേര് ജിഹാദികളുടെ നാടെന്നാക്കുകയാണ് പിണറായി സര്‍ക്കാരെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഒരു മതത്തി​െൻറയോ, ജാതിയുടേയോ പാര്‍ട്ടിയല്ല. എല്ലാവരേയും ഒപ്പം നിര്‍ത്തി വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കും നരേന്ദ്രമോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനും ചൈനക്കും ഇന്ത്യയെ നേരിട്ട് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നതിനാല്‍ അവര്‍ ജിഹാദി തീവ്രവാദികളെ ഇറക്കി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയാണ്. മതത്തി​െൻറ പേരില്‍ വോട്ട് പിടിക്കുക മാത്രമാണ് ഇടതി​െൻറയും വലതി​െൻറയും ലക്ഷ്യമെന്നും വികസന രാഷ്ട്രീയം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റിപ്പുറത്ത് നിന്ന് കാല്‍നടയായാണ് എടപ്പാളിലെ സ്വീകരണകേന്ദ്രമായ ശുകപുരം സഫാരി ഗ്രൗണ്ടിലേക്ക് യാത്ര എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. റിച്ചാര്‍ഡ് എം.പി, മഹിള മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി, കുമ്മനം രാജശേഖരന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, രവി തേലത്ത് സംസാരിച്ചു. ജനരക്ഷായാത്രക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ സമ്മേളനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story