Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:04 AM GMT Updated On
date_range 2017-10-09T10:34:47+05:30വർണങ്ങളുടെ മനോഹാരിതയിൽ ശുചിത്വ സുന്ദര നഗരം
text_fieldsപെരിന്തൽമണ്ണ: 'മാലിന്യങ്ങളിൽനിന്ന് നാടിനെയും വീടിനെയും രക്ഷിക്കുക' വിഷയത്തിൽ പെരിന്തൽമണ്ണ നഗരസഭ ജീവനം പദ്ധതിയുടെ ഭാഗമായി നടത്തിയ പോസ്റ്റർ രചന മത്സരം ശ്രേദ്ധയമായി. മനഴി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കാർഷിക വികസന ഹാളിൽ നടത്തിയ പരിപാടി പ്രശസ്ത ചിത്രകാരൻ വേണു പറവൂർ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പത്തത് ആരിഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.സി. മൊയ്തീൻകുട്ടി, കിഴിശ്ശേരി മുസ്തഫ, കൗൺസിലർമാരായ സുന്ദരൻ, ഷഫീന ടീച്ചർ, ജീവനം സൊലൂഷൻ മാനേജർ ജയൻ, ഓവർസിയർ സി.പി. ബൈജു എന്നിവർ സംസാരിച്ചു. കിനാത്തിയിൽ സാലിഹ് സ്വാഗതവും ജെ.എച്ച്.െഎ. നാസറുദ്ദീൻ നന്ദിയും പറഞ്ഞു. സീനത്ത്, സരസ്വതി, ശശി പെരിന്തൽമണ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സരത്തിലെ മികച്ച പോസ്റ്ററുകൾക്ക് നഗരസഭ സമ്മാനം നൽകും. മത്സരഫലം പെങ്കടുത്തവരെ നേരിട്ട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. മുഅല്ലിം ദിനാചരണം പെരിന്തല്‍മണ്ണ: മുഅല്ലിം ദിനാചരണത്തിെൻറ ഭാഗമായി എസ്.കെ.എസ്.ബി.വി പെരിന്തല്‍മണ്ണ റേഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചു. ആലിപ്പറമ്പ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മജീദ് മണലായ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഹസന്‍ ഫൈസി, മൊയ്തു മാസ്റ്റര്‍, ഹംസ മൊല്ല എന്നിവരെ വിദ്യാര്‍ഥികള്‍ ആദരിച്ചു. സല്‍മാന്‍ ഫൈസി, അന്‍വര്‍ റഹ്മാനി, അലി മുസ്ലിയാര്‍, ഹസന്‍ ഫൈസി എന്നിവർ സംസാരിച്ചു. photo pmna muallim day: മുഅല്ലിം ദിനാചരണത്തിെൻറ ഭാഗമായി എസ്.കെ.എസ്.ബി.വി പെരിന്തല്‍മണ്ണ േറഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചപ്പോള്‍
Next Story