Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:01 AM GMT Updated On
date_range 2017-10-09T10:31:53+05:30ഇന്ന് ലോക തപാൽദിനം: ഈ തപാലോഫിസ് പുന്നക്കാടിെൻറ ഹൃദയമാണ്
text_fieldsകരുവാരകുണ്ട്: ഇത് കരുവാരകുണ്ട് തപാലോഫിസ്. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള, ഓടുമേഞ്ഞ ഈ പഴഞ്ചൻ കെട്ടിടം പുന്നക്കാട്ടുകാർക്ക് ഇന്നും സ്വകാര്യ അഹങ്കാരമാണ്. ഇവിടെനിന്ന് കേൾക്കുന്ന മുദ്രയടി ശബ്ദവും അഞ്ചൽ ചാക്കുകൾ വന്നുവീഴുന്നകാഴ്ചയും മടുപ്പുണ്ടാക്കില്ല. അത്രയേറെ അവരുടെ ജീവിതത്തിെൻറ ഭാഗമായി മാറിയിരിക്കുന്നു ഈ തപാൽ കേന്ദ്രം. ഒരു കാലത്ത് പ്രദേശത്തെ മുഴുവൻ വീടുകളിലേക്കുമുള്ള കത്തും കമ്പിയും മണിയോർഡറുകളും ഇവിടെനിന്നാണ് പോയിരുന്നത്. ഇവിടെ നിന്നിറങ്ങുന്ന പോസ്റ്റ്മാെൻറ വിളിക്ക് കാതോർക്കാത്ത പ്രവാസി കുടുംബിനികളുണ്ടായിരുന്നില്ല. സ്റ്റാമ്പിനും കവറിനും ഇവിടെ വരിനിൽക്കാത്ത മധ്യവയസ്കരുമുണ്ടാവില്ല. പുത്തൻ സേവനങ്ങളുമായി മുഖം മിനുക്കുമ്പോഴും പഴയ പ്രതാപവും പ്രൗഢിയും അകത്തൊളിപ്പിച്ചുകഴിയുന്ന തപാലോഫിസിനെ ഹൃദയത്തോട് ചേർത്തുവെക്കുകയാണ് പുന്നക്കാട്ടുകാർ. പുന്നക്കാട്ടെ ഒറ്റമുറിയിൽ പ്രവർത്തിച്ചിരുന്ന ഒാഫിസ് നിർമിച്ചുനൽകിയത് പൗരപ്രമുഖനും പഞ്ചായത്ത് അംഗവുമായിരുന്ന മുസ്തഫ കുരിക്കളാണ്. സംസ്ഥാന പാതയോരത്ത് പുന്നക്കാട് ടൗണിലായിട്ടും വാടക നാമമാത്രമാണ്. എന്നാൽ, അറുപത് വർഷമായി ഹൃദയബന്ധമുള്ള ഓഫിസിനെ ഇവിടെ നിന്നൊഴിവാക്കാൻ മുസ്തഫ കുരിക്കളുടെ മകനായ ബഷീർ ഹാജിക്കാവുന്നില്ല. അസൗകര്യങ്ങളുണ്ടായിട്ടും ഈ കെട്ടിടത്തിൽനിന്ന് മാറണമെന്ന് ഓഫിസ് അധികൃതർക്കും നിർബന്ധമില്ല. പുതിയ കെട്ടിടം നിർമിക്കാൻ പുന്നക്കാട് ചുങ്കത്ത് 30 സെൻറ് നേരത്തെ വാങ്ങിയിരുന്നു. ഫണ്ട് ഉണ്ടെങ്കിലും നിർമാണ പ്രവൃത്തിക്ക് ഒരു നീക്കവുമില്ല. ബ്രാഞ്ച് ഓഫിസായാണ് ഇത് തുടങ്ങിയതെങ്കിലും ഇപ്പോൾ ഹെഡ് ഓഫിസാണ്. ഇരിങ്ങാട്ടിരി, പുൽവെട്ട, തരിശ്, കുട്ടത്തി, കൽക്കുണ്ട് എന്നീ അഞ്ച് ബ്രാഞ്ചുകൾ ഇതിന് കീഴിലുണ്ട്. ........................................... Photo .... ആറുപതിറ്റാണ്ട് പഴക്കമുള്ള കരുവാരകുണ്ട് തപാൽ ഒാഫിസ് കെട്ടിടം
Next Story