Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗഹൃദം പുതുക്കി...

സൗഹൃദം പുതുക്കി രാഷ്​ട്രീയ, ആയുർവേദാചാര്യൻമാർ

text_fields
bookmark_border
കോട്ടക്കൽ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ആയുർവേദാചാര്യൻ ഡോ. പി.കെ. വാര്യരെ കാണാനെത്തി. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു വി എസ്. വൈകുന്നേരം അഞ്ചിനായിരുന്നു പ്രചാരണ പരിപാടി. ഇതിനിടയിലുള്ള സമയം പി കെ.വാര്യർക്കൊപ്പം ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നേരെ കൈലാസ മന്ദിരത്തിലേക്ക്. മകൾ സുഭദ്രയും, മരുമകൻ രാമചന്ദ്രനും കുടുംബാഗങ്ങളും സ്വീകരിച്ചു. തുടർന്ന് പ്രഭാതഭക്ഷണം. ഉച്ചക്ക് വാര്യരുമായി വിഭവസമൃദ്ധമായ സദ്യ. മുമ്പും വാര്യരെ കാണാൻ എത്തിയിട്ടുണ്ടെന്നും തികച്ചും സൗഹൃദപരമായ സന്ദർശനമെന്നും കുറഞ്ഞ വാക്കിൽ മറുപടി. ഏറെ നേരം സൗഹൃദം പങ്കുവെച്ച് വൈകുന്നേരത്തോടെ വേങ്ങരയിലേക്ക് വി.എസ് തിരിച്ചു. േലാക്കൽ സെക്രട്ടറി ടി. കബീർ മാസ്റ്ററും ഒപ്പമുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദൻ ഡോ. പി.കെ. വാര്യരെ കാണാനെത്തിയപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story