Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ ബസി​െൻറ വേഗത...

സ്വകാര്യ ബസി​െൻറ വേഗത കവർന്നത്​ യുവ ഗാനരചയിതാവി​െൻറ സ്വപ്നങ്ങളെ

text_fields
bookmark_border
മണ്ണാർക്കാട്: എഴുതിത്തീരാത്ത വരികൾ ബാക്കിവെച്ച് യുവ മാപ്പിളപ്പാട്ട് ഗാനരചയിതാവ് സുനീർ മണ്ണാർക്കാട് വിടപറഞ്ഞപ്പോൾ ബാക്കിയായത് ഒരുപിടി സ്വപ്നങ്ങൾ. കുടുംബത്തിലെ ഏക അത്താണിയായ സുനീറി​െൻറ വിയോഗം മൂന്ന് സഹോദരിമാർക്കൊപ്പം പ്രിയതമയേയും കുടുംബങ്ങളെയും നാട്ടുകാരേയും തീരാക്കണ്ണീരിലാഴ്ത്തി. അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസാണ് എതിരെ ബൈക്കിലെത്തിയ സുനീറി​െൻറ ജീവൻ കവർന്നത്. സുഹൃത്തി​െൻറ സഹോദരിയുടെ വിവാഹചടങ്ങിന് പോവുന്നതിനിടെയാണ് അപകടം. പ്രവാസികളുൾപ്പെടെയുള്ളവർ എന്നും ഒാർക്കുന്ന ഒരുപിടി ഗാനങ്ങൾ സുനീറിേൻറതായുണ്ട്. 'ഇന്ന് നീ എ​െൻറ ഖബറിനരികത്ത് വെച്ച ചെമ്പനീർ പൂ, അന്ന് ഞാൻ എ​െൻറ സ്നേഹം ചൊന്ന നേരത്ത് തന്നിരുന്നുവെങ്കിൽ...' തുടങ്ങി സുനീർ എഴുതിപ്പാടിയ ഈരടികളാണ് മരണവാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ആദ്യമോർത്തത്. പ്രവാസജീവിതത്തിനിടെയുള്ള നിരവധി അനുഭവങ്ങൾ വരികളായി കുറിച്ചു. പ്രശസ്തരായ നിരവധി യുവഗായകർ പാടി പ്രസിദ്ധിയാർജിച്ച നൂറോളം മാപ്പിളപ്പാട്ടുകളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ആ രചനയിൽ വിരിഞ്ഞത്. കൂടാതെ ഒട്ടനവധി മദ്ഹ്, ദഫ്, നബിദിന ഗാനങ്ങളും പിറന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story