Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഇ^മാസ്​' കരിപ്പൂരിൽ...

'ഇ^മാസ്​' കരിപ്പൂരിൽ നടപ്പാക്കിയില്ല

text_fields
bookmark_border
'ഇ-മാസ്' കരിപ്പൂരിൽ നടപ്പാക്കിയില്ല കൊണ്ടോട്ടി: മംഗലാപുരം വിമാനദുരന്തത്തെ തുടർന്ന് ടേബിൾടോപ് റൺവേകളിെല റിസയിൽ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നടപ്പാക്കാൻ നിർദേശിച്ച ഇ--മാസ് (എൻജിനിയേർഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം) ടാറിങ് കരിപ്പൂരിൽ ഉൾപ്പെെട നടപ്പാക്കിയില്ല. റിട്ട. എയർ വൈസ് മാർഷൽ ഗോഖലെ അധ്യക്ഷനായ സമിതിയാണ് ഇ-മാസ് ടാറിങ് നടപ്പാക്കാൻ നിർദേശിച്ചത്. എന്നാൽ, കമ്മിറ്റി റിപോർട്ട് പുറത്തുവന്ന് വർഷങ്ങളായിട്ടും ഈ സംവിധാനം കരിപ്പൂരിൽ എയർപോർട്ട് അതോറിറ്റി നടപ്പാക്കിയിട്ടില്ല. ഇ-മാസ് നടപ്പാക്കിയിട്ടുണ്ടെങ്കിൽ നിയന്ത്രണം വിട്ട് റൺവേയുടെ പുറത്തേക്ക് പോകുന്ന വിമാനത്തിന് വേഗത്തിൽ നിർത്താൻ സഹായിക്കും. ലാൻഡിങ്ങിനിടയിലോ ടേക്ക് ഓഫിനിടയിലോ റൺവേ വിട്ട് പുറത്തേക്ക് പോകുകയാണെങ്കിൽ ഇ-മാസ് ചെയ്തിട്ടുണ്ടെങ്കിൽ അപകടസാധ്യത കുറയും. കുറഞ്ഞ ദിവസംകൊണ്ട് ഇതി​െൻറ നിർമാണം പൂർത്തീകരിക്കാൻ സാധിക്കും. അതേസമയം, റിസയുടെ നീളം വർധിപ്പിക്കുന്നതിനുള്ള നടപടിയിലാണ് എയർപോർട്ട് അതോറിറ്റി. റിസയുടെ നീളം 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കുന്നതിനാണ് അതോറിറ്റി പദ്ധതി തയാറാക്കി ഡി.ജി.സി.എക്ക് സമർപ്പിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story