Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:13 AM GMT Updated On
date_range 2017-10-08T10:43:29+05:30റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിന്
text_fieldsമലപ്പുറം: നവംബർ ആറ് മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം നടത്തും. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, ഇ-പോസ് മെഷീൻ സ്ഥാപിക്കുക, ഭക്ഷ്യസുരക്ഷ നിയമപ്രകാരം കട നവീകരണവും കമ്പ്യൂട്ടർവത്കരണവും നടപ്പാക്കുക, വിതരണത്തിനാവശ്യമായ റേഷൻ സാധനങ്ങൾ കടകളിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ജോണി നെല്ലൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രിതന്നെ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതിയാണ് സമരത്തിനിറങ്ങുന്നത്. ഒക്ടോബർ 15നകം ജില്ലതലത്തിൽ സമരസമിതികൾ രൂപവത്കരിക്കും. വാർത്തസമ്മേളനത്തിൽ സംയുക്ത സമരസമിതി ജനറൽ കൺവീനർ അഡ്വ. കൃഷ്ണപ്രസാദ്, കാടാമ്പുഴ മൂസ ഹാജി, ടി. മുഹമ്മദാലി, ഇ. അബൂബക്കർ ഹാജി, സി. മോഹനൻപിള്ള, കെ.ബി. ബിജു, ഉഴമലക്കൽ വേണുഗോപാൽ, നൗഷാദ് പറക്കാടൻ, മുട്ടത്തറ ഗോപകുമാർ, തലയാൽ മധു എന്നിവർ പെങ്കടുത്തു.
Next Story