Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിഠായിക്കുള്ള...

മിഠായിക്കുള്ള നാണയത്തുട്ടുകൾ ഇനി രോഗികൾക്ക് സാന്ത്വനമേകും

text_fields
bookmark_border
കോട്ടക്കൽ: മിഠായിക്കും മറ്റു ചെറിയ കാര്യങ്ങൾക്കും ചെലവഴിക്കുന്ന തുക രോഗികൾക്കായി സ്വരൂപിച്ച് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ കുട്ടികൾ. കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കുമായി മൂന്നര വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന സഹപാഠിക്കൊരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് പാലിയേറ്റീവ് രംഗത്തെ ഈ ചുവടുവെയ്പ്പ്. എടരിക്കോട് ഗ്രാമപഞ്ചായത്തി​െൻറ പരിരക്ഷ പദ്ധതിയുടെ ഭാഗമാണിത്. കുട്ടികളുടെയും അധ്യാപകരുടെയും മാനേജ്മ​െൻറി​െൻറയും പങ്കാളിത്തത്തോടെ 65 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇതുവരെ നടപ്പാക്കിയത്. ൈഹസ്കൂൾ ക്ലാസുകളിലെ 120 ഡിവിഷനുകളിൽ നിന്ന് രണ്ട്വീതം കുട്ടികളും അധ്യാപകരുടെയും പി.ടി.എയുടെയും ഭാരവാഹികൾ അടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കുട്ടികളുടെ സഹായത്തോടെ വാങ്ങിയ പാലിയേറ്റിവ് വാനി​െൻറ താക്കോൽദാന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ഷൈബ മണമ്മൽ നിർവഹിച്ചു. മാനേജർ ബഷീർ എടരിക്കോട്, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. നാസർ, പ്രിൻസിപ്പൽ കെ. മുഹമ്മദ്ഷാഫി, പ്രധാനധ്യാപിക എസ്. ഖദീജാബി, പി.ടി.എ പ്രസിഡൻറ് പന്തക്കൻ ഖാദർഹാജി, ജോണി ജോൺ, പി. ബഷീർ, കെ. ഷനോജ്, തോമസ്, കെ.പി. അബ്ദുറഹിമാൻ, പി.കെ. അഹമ്മദ്, കെ.ആർ. ഗണേഷ്, പി. സലീം, സി.കെ. പത്മരാജ്, മണ്ടായപ്പുറം ഇബ്രാഹിംകുട്ടി ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story