Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:10 AM GMT Updated On
date_range 8 Oct 2017 5:10 AM GMTരജനി മേലൂരിന് പുരസ്കാരം
text_fieldsbookmark_border
എടപ്പാള്‍: എടപ്പാള്‍ നാടക അരങ്ങിെൻറ പ്രഥമ ടിയാര്‍സി സ്മാരക പുരസ്കാരത്തിന് നാടകനടി രജനി മേലൂരിനെ െതരഞ്ഞെടുത്തു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം എടപ്പാളില്‍ നടക്കുന്ന അഖില കേരള നാടക മത്സരത്തിെൻറ സമാപന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. photo: tir mp11.......... പദ്ധതികളെ അട്ടിമറിക്കാൻ പ്രതിപക്ഷ ശ്രമം -ചെയർമാൻ പൊന്നാനി: നഗരസഭ നടപ്പാക്കിയ മാതൃക പദ്ധതികളെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ ശ്രമം ജനം തിരിച്ചറിയുമെന്ന് ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി. കനോലി കനാലിെൻറ വീണ്ടെടുപ്പിന് വേണ്ടി സംസ്ഥാനത്ത് നടത്തുന്ന പദ്ധതികളിൽ മാതൃകയാണ് നഗരസഭ നടത്തിയത്. ക്ലീൻ കനോലി എന്ന പദ്ധതിക്ക് രൂപം കൊടുക്കുകയും നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അതിെൻറ ഭാഗമായാണ് നഗരസഭയിലെ കനോലി കനാലിനിരുവശവുമുള്ള വീടുകളിൽ സൗജന്യമായി നഗരസഭ അഡ്വാൻസ്ഡ് പോർടബൾ സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചത്. ശുചിത്വ മിഷെൻറ സർവിസ് പ്രൊവൈഡർമാരിൽ നിന്നാണ് പ്രവൃത്തി നടത്തേണ്ടവരെ തെരഞ്ഞെടുേക്കണ്ടത്. അപേക്ഷ നൽകിയ നാല് സർവിസ് പ്രൊവൈഡർമാരിൽ നിന്നാണ് റാം ബയോളജിക്കലിനെ തെരഞ്ഞെടുത്തത്. മാത്രവുമല്ല സംസ്ഥാന വികേന്ദ്രീകാസൂത്രണ കോ-ഓഡിനേഷൻ സമിതിയുടെ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലാണ് പ്രവൃത്തി ഏൽപ്പിച്ചത്. സ്ഥാപിച്ച ടാങ്കുകളുടെ അവസ്ഥ അറിയാൻ ഞായറാഴ്ച കമ്പനി പ്രതിനിധികൾ നേരിട്ട് വരുമെന്ന് മുൻകൂട്ടി അറിയിച്ചതുമാണ്. എന്നിട്ടും കള്ള പ്രചാരണങ്ങൾ ആരോപിക്കുന്നതിലൂടെ പ്രതിപക്ഷം സ്വയം അപഹാസ്യരാവുകയാണെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story