Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫണ്ട് കൈമാറി

ഫണ്ട് കൈമാറി

text_fields
bookmark_border
മലപ്പുറം: വൃക്കരോഗികളെ സഹായിക്കാൻ ജില്ല പഞ്ചായത്ത് രൂപവത്കരിച്ച കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റിക്ക് സമസ്ത തൃപ്രങ്ങോട് റേഞ്ചിലെ മദ്റസ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. 15 മദ്റസകളിലെ വിദ്യാർഥികൾ 2,42,511 രൂപയാണ് സൊസൈറ്റിക്ക് കൈമാറിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ സുലൈമാൻ ആലത്തിയൂരിൽനിന്ന് തുക സ്വീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, കിഡ്നി പേഷ്യൻറ്സ് വെൽെഫയർ സൊസൈറ്റി ജന. കൺവീനർ ഉമ്മർ അറക്കൽ, ജില്ല പഞ്ചായത്ത് അംഗം സലീം കുരുവമ്പലം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പടം- mpmvij1 kidny fund കിഡ്നി പേഷ്യൻറ്സ് വെൽെഫയർ സൊസൈറ്റിക്കായി സമസ്ത തൃപ്രങ്ങോട് റേഞ്ചിലെ മദ്റസ വിദ്യാർഥികൾ സ്വരൂപിച്ച തുക ഭാരവാഹികൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story