Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:13 AM GMT Updated On
date_range 7 Oct 2017 5:13 AM GMTമാരായമംഗലം സ്കൂളിനെ ഹൈടെക് ആക്കാൻ പൂർവ വിദ്യാർഥികൾ
text_fieldsbookmark_border
ചെർപ്പുളശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി മാരായമംഗലം ഹയർ സെക്കൻഡറി ക്ലാസ് മുറികൾ ഹൈടെക് ആക്കാൻ പൂർവ വിദ്യാർഥികൾ സഹായം നൽകി. 82-83, 89-90 എസ്.എസ്.എൽ.സി ബാച്ചിൽപ്പെട്ടവരാണ് രണ്ട് ക്ലാസ് മുറികൾ നവീകരിച്ചത്. സ്റ്റാഫ് കൗൺസിലും ഒരുമുറി നവീകരിച്ചു. സമർപ്പണ ചടങ്ങ് പ്രധാനാധ്യാപിക വി.എം. സുജാത ഉദ്ഘാടനം ചെയ്തു. സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ് കൺവീനർ പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് പള്ളത്ത് അബ്ദുറഹ്മാൻ, വൈസ് പ്രിൻസിപ്പൽ സലീം, സ്റ്റാഫ് സെക്രട്ടറി ഇ. ശിവദാസൻ, ഗിരീഷ്, സി. ജയരാജ്, സി.വി. ബാബുരാജ്, പി. ബാലകൃഷ്ണൻ, കെ. മുഹമ്മദ് കുട്ടി, എന്നിവർ സംസാരിച്ചു. സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള വിവിധ പദ്ധതികളാണ് ഈ സർക്കാർ വിദ്യാലയം രൂപം നൽകിയിട്ടുള്ളത്. ഗൃഹ സമ്പർക്ക പരിപാടി, ലീപ് ടു സിവിൽ സർവിസ്, കുട്ടി സയൻറിസ്റ്റ് തുടങ്ങിയവ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story