Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:08 AM GMT Updated On
date_range 2017-10-07T10:38:28+05:30മലയാള സർവകലാശാലയിൽ കീഴാള പഠനകേന്ദ്രം
text_fieldsതിരൂർ: മലയാള സർവകലാശാലയിൽ സംസ്കാര പൈതൃക പഠനവിഭാഗം കീഴാള പഠനകേന്ദ്രം ആരംഭിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട വിവിധ വിഭാഗങ്ങൾക്ക് അവസരം ഉറപ്പുവരുത്തുക, അവരുടെ കലാസാംസ്കാരിക വൈജ്ഞാനിക പൈതൃകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും േപ്രാത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങൾ. ഇതിെൻറ മുന്നോടിയായി തിങ്കളാഴ്ച ശിൽപശാല നടത്തും. വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടം ചെയ്യും. നവംബർ ഒന്നിന് കേന്ദ്രം പ്രവർത്തനമാരംഭിക്കും. മലയാള സർവകലാശാലയിൽ വസ്ത്ര-ചമയ പ്രദർശനം 10 മുതൽ തിരൂർ: മലയാള സർവകലാശാല സംസ്കാര പൈതൃക,- ചരിത്രപഠന വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ കേരളീയ വസ്ത്ര-ചമയ സംസ്കൃതി പ്രദർശനമൊരുക്കും. 10 മുതൽ 13 വരെയാണ് പരിപാടി. വസ്ത്രധാരണം ആരംഭിച്ചതുമുതലുള്ള വേഷവിധാനങ്ങളും ചമയങ്ങളും പ്രദർശനത്തിലുണ്ടാകും. വിവവസ്ത്രം -വസ്ത്രം, ദൈനംദിന വേഷങ്ങൾ, വിശേഷവസ്ത്രം, ചമയം, ആഹാര്യം, യൂനിഫോം, വസ്ത്രത്തിെൻറ രാഷ്്ട്രീയം, വ്യവസായം, -പുതുപ്രവണതകൾ തുടങ്ങി എട്ട് ഗാലറികളാണ് പ്രദർശനത്തിനുണ്ടാവുക. വിവവസ്ത്രം -വസ്ത്രം എന്ന ഗാലറിയിൽ വസ്ത്രധാരണം തുടങ്ങിയത് മുതലുള്ള ചരിത്രം അറിയാം. ചാന്നാർ ലഹളയടക്കം വസ്ത്രവുമായി ബന്ധപ്പെട്ട സമരചരിത്രം വസ്ത്രത്തിെൻറ രാഷ്ട്രീയം ഗാലറി ഓർമപ്പെടുത്തും. പുതുപ്രവണതകൾ ഗാലറി യിൽ ഫാഷൻ വസ്ത്രങ്ങളും പ്രദർശിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 10ന് വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും.
Next Story