Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദുരിതാശ്വാസ നിധി...

ദുരിതാശ്വാസ നിധി വിതരണം

text_fields
bookmark_border
മണ്ണാർക്കാട്: വിവിധ അപകടങ്ങളിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള ചെയ്തു. മണ്ണാർക്കാട് താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ തെങ്കര പാലക്കൽ സുകുമാരൻ, തിരുവിഴാംകുന്ന് വൈലോങ്ങൾ വിലാസിനി, ഭീമനാട് സേതുമാധവൻ എന്നിവർക്കാണ് ഒരു ലക്ഷം വീതം നൽകിയത്. അഡ്വ. എൻ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ചന്ദ്രശേഖര കുറുപ്പ് അധ്യക്ഷത വഹിച്ചു. ടാർ പ്ലാൻറിനെതിരെ പ്രതിഷേധം മണ്ണാർക്കാട്: ദേശീയപാതയിൽ നാട്ടുകൽ മുതൽ താണാവ് വരെയുള്ള വികസന പ്രവർത്തനങ്ങൾക്ക് തെങ്കരയിൽ സ്ഥാപിക്കുന്ന ടാർ പ്ലാൻറിനെതിരെ പ്രതിഷേധം. തെങ്കരയിലെ കാഞ്ഞിര വള്ളിയിലാണ് പ്ലാൻറ് സ്ഥാപിക്കുന്നത്. ടാർ, മെറ്റൽ മിക്സിങ്, തൊഴിലാളികളുടെ താമസസൗകര്യവും ഇവിടെ ഒരുക്കും. എന്നാലിത് പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. മതിയായ മാലിന്യ സംസ്കരണ സംവിധാനമൊന്നുമില്ലാതെയാണ് പ്ലാൻറ് ആരംഭിക്കുന്നതെന്ന ആരോപണമുണ്ട്. പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നാണ് തെങ്കര പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം. പ്ലാൻറ് ആരംഭിക്കാൻ അനുവദിക്കരുതെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story