Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ടാം ക്ലാസുകാരിയെ...

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി: പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
വണ്ടൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. നടുവത്ത് ചടങ്ങാകുളം എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പി. ചന്ദ്രനെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 19ന് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസിലെ മറ്റു കുട്ടികള്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. അധ്യാപകനെതിരെയുള്ള പരാതിയില്‍ നടപടി വൈകിപ്പിച്ചുവെന്നാരോപിച്ച് ഒരു വിഭാഗമാളുകള്‍ സ്‌കൂളില്‍ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്ന്, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.പി. മോഹന്‍ദാസ് നൽകിയ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. സംഭവം കൂടുതൽ വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story