Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപശുക്കളെ...

പശുക്കളെ തടഞ്ഞുവെച്ചതായി പരാതി

text_fields
bookmark_border
നിലമ്പൂർ: തമിഴ്നാട്ടിൽനിന്നും നാടുകാണി ചുരം വഴി കൊണ്ടുവന്ന പശുക്കളെ എക്‌സൈസ് അധികൃതര്‍ അകാരണമായി തടഞ്ഞുവെച്ചതായി പരാതി. വഴിക്കടവിലെ മുന്‍ പഞ്ചായത്ത് അംഗവും മികച്ച ക്ഷീരകര്‍ഷകനുമായ മാത്യു എബ്രഹാമാണ് പരാതിക്കാരൻ. ഗൂഡല്ലൂരില്‍നിന്നും കാരക്കോടുള്ള ഫാമിലേക്ക് ഗർഭിണിയായ രണ്ട് പശുക്കളെ പിക്കപ്പില്‍ കൊണ്ടുവന്നതാണ് അധികൃതര്‍ തടഞ്ഞത്. എക്‌സൈസ് വകുപ്പി‍ലെ ഉന്നത അധികൃതർ ഇടപെട്ടതിനെ തുടർന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പശുക്കളെ വിട്ടുകൊടുത്തത്. പശുക്കളെ തടഞ്ഞിടാന്‍ എക്‌സൈസ് വകുപ്പിന് അധികാരമില്ലെന്നും 50 പശുക്കളെ വളര്‍ത്തുകയും ദിനേന 300 ലിറ്റര്‍ പാല്‍ അളക്കുകയും ചെയ്യുന്ന കർഷകനാണ് താനെന്നും മാത്യു എബ്രഹാം പറഞ്ഞു. എന്നാല്‍, ചെക്ക്പോസ്റ്റ് വഴി കടന്നുപോയ വാഹനം പരിശോധനക്കായി തടഞ്ഞിട്ടതാെണന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story