Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'വേതനം നേരിട്ട് നൽകണം'

'വേതനം നേരിട്ട് നൽകണം'

text_fields
bookmark_border
മലപ്പുറം: ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളിലും പ്ലാൻറുകളിലുമായി ദിവസവേതനടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്ക് വേതനം നേരിട്ട് നൽകണമെന്ന് ജെ.ടി.യു.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ താൽക്കാലിക ജോലിക്കാർക്ക് വേതനം നൽകുന്നത് കരാറുകാർ വഴിയാണ്. 18 ശതമാനം ജി.എസ്.ടിയും കഴിച്ച് 308 രൂപ മാത്രമാണ് വേതനം നൽകുന്നത്. എന്നാൽ, മറ്റുവകുപ്പുകളിലെ കരാർ ജോലിക്കാർക്ക് കൂടുതൽ കൂലി നൽകുന്നതായി യോഗം ചൂണ്ടിക്കാട്ടി. സി.എം. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പി. മുഹമ്മദലി, സി.ടി. രാജു, ഉണ്ണികൃഷ്ണൻ, ബാബു, സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story