Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:08 AM GMT Updated On
date_range 6 Oct 2017 5:08 AM GMT'എസ്.എഫ്.ഐ നേതാക്കളെ ആക്രമിച്ച കേസിൽ ശക്തമായ നടപടി സ്വീകരിക്കണം'
text_fieldsbookmark_border
ഒറ്റപ്പാലം: എസ്.എഫ്.ഐ നേതാക്കളെയും പൊലീസിനെയും ആക്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിന് നേരെ ബ്ലോക്ക് കോൺഗ്രസ് ഓഫിസിെൻറ മുകളിൽനിന്ന് കുപ്പിയും കല്ലുമെറിഞ്ഞു എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സബ് കലക്ടർ ഉൾെപ്പടെ സ്ഥലത്തുണ്ടായിരുന്നിട്ടും ഇതിനെതിരെ നടപടിക്ക് പൊലീസ് തയാറായില്ല. എസ്.എഫ്.ഐക്കാരെ ആക്രമിച്ചവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കേസാണ് പൊലീസ് എടുത്തത്. കോൺഗ്രസിെൻറ സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് പൊലീസിനെ ഭീഷണിപ്പെടുത്തി കേസ് ഒഴിവാക്കാനും പ്രതികളായവരെ സംരക്ഷിക്കാനും ശ്രമിക്കുന്നത്. നേരത്തേ ആർ.എസ്.എസിലും എൻ.ഡി.എഫിലും പ്രവർത്തിച്ചിരുന്നവരാണ് ഇന്ന് ഒറ്റപ്പാലത്തെ യൂത്ത് കോൺഗ്രസെന്നും ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി. ഷിബു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story