Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 5:05 AM GMT Updated On
date_range 6 Oct 2017 5:05 AM GMTഡൽഹിയിൽ ആറുവയസ്സുകാരിയെ സ്കൂൾ ശുചിമുറിയിൽ പീഡിപ്പിച്ചു
text_fieldsbookmark_border
ഡൽഹിയിൽ ആറുവയസ്സുകാരിയെ സ്കൂൾ ശുചിമുറിയിൽ പീഡിപ്പിച്ചു ഡൽഹി: സ്വകാര്യസ്കൂളിൽ ആറുവയസ്സുകാരിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ മാൽവിയനഗറിലാണ് സംഭവം. പ്രതിയായ സ്കൂൾ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുട്ടി ശുചിമുറിയിൽ പോകാൻ സഹായത്തിനായി നോക്കിയപ്പോൾ സ്ത്രീ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. ജീവനക്കാരൻ സഹായിക്കാനെന്ന വ്യാജേന കുട്ടിയുടെ സമീപത്തെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി വീട്ടിൽ അറിയിച്ചതിനെതുടർന്ന് മാതാപിതാക്കൾ സ്കൂളിലും പൊലീസിലും വിവരമറിയിച്ചു. കഴിഞ്ഞമാസമാണ് ഏഴുവയസ്സുകാരൻ ഗുരുഗ്രാമിലെ സ്കൂളിൽ പീഡനശ്രമത്തിനിടെ െകാല്ലപ്പെട്ടത്. കേസിൽ പ്രതിയായ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story