Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂടൽമഞ്ഞ്​: കരിപ്പൂരിൽ...

മൂടൽമഞ്ഞ്​: കരിപ്പൂരിൽ ആറ്​ വിമാനങ്ങൾ തിരിച്ചുവിട്ടു

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറ് വിമാനങ്ങൾ തിരിച്ചുവിട്ടു. മൂടൽമഞ്ഞിനെ തുടർന്ന് ബുധനാഴ്ച പുലർച്ച 3.45നും ആറിനും ഇടയിൽ കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. പുലർച്ച 3.45നുള്ള ഇത്തിഹാദ് എയർവേസി​െൻറ അബൂദബി-കോഴിക്കോട്, 3.55നുള്ള എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട്, നാലിനുള്ള ഒമാൻ എയറി​െൻറ മസ്കത്ത്-കോഴിക്കോട്, 4.15നുള്ള ഇൻഡിഗോയുടെ മസ്കത്ത്-കോഴിക്കോട്, 5.35നുള്ള എയർഇന്ത്യ എക്സ്പ്രസി​െൻറ അബൂദബി-കോഴിക്കോട്, 5.50നുള്ള ഒമാൻ എയറി​െൻറ സലാല-കോഴിക്കോട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ പിന്നീട് രാവിലെ 8.30നും 10.30നും ഇടയിലായാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. ഇവ മണിക്കൂറുകൾ വൈകി തുടർ സർവിസുകൾ നടത്തി. അതേസമയം, പൈലറ്റി​െൻറ ജോലി സമയം അവസാനിച്ചതിനെ തുടർന്ന് എയർ അറേബ്യ, ഇത്തിഹാദ് വിമാനങ്ങൾ സർവിസുകൾ രാത്രിയിലേക്ക് പുനഃക്രമീകരിച്ചു. എയർ അറേബ്യ പുലർച്ച 4.10ന് ഷാർജയിലേക്കും ഇത്തിഹാദ് 4.45ന് അബൂദബിയിലേക്കുമാണ് പുറപ്പെടേണ്ടിയിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story