Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനങ്ങൾ...

വാഹനങ്ങൾ നിർത്തുന്നതിനെച്ചൊല്ലി തർക്കം പതിവ്​

text_fields
bookmark_border
തിരൂരങ്ങാടി: വാഹനങ്ങൾ നിർത്തുന്നതിനെച്ചൊല്ലി തർക്കം പതിവാകുന്നു. ദേശീയപാത തലപ്പാറ ജങ്ഷനിലെ സ്വകാര്യ ബേക്കറി കൂൾബാറിന്‌ മുൻവശത്താണ് സ്ഥിരമായി തർക്കം ഉടലെടുക്കുന്നത്. ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ കടയുടമകൾ സ്ഥാനം മാറ്റിയിടുന്നതാണ് തർക്കത്തിൽ കലാശിക്കുന്നത്. സ്ഥാപനത്തി​െൻറ മുൻഭാഗത്തിനുപുറമെ ദേശീയപാതയോരം മീറ്ററുകളോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് കടയുടമകൾ മാറ്റിയിടുന്നത്. തങ്ങളുടെ പാർക്കിങ് സ്ഥലമാണെന്നാണ് കടയുടമയുടെ വാദം. എന്നാൽ, സ്ഥാപനത്തി​െൻറ മുൻഭാഗം ഒഴിച്ചുള്ള സ്ഥലത്തെ പാർക്കിങ് തടയാൻ കടയുടമകൾക്ക് അധികാരമില്ലെന്നാണ് ജനങ്ങൾ പറയുന്നത്. കടയുടമ ഇതേ അവസ്ഥ തുടരുന്നപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story