Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൊലസ് ഒന്നാം...

സൊലസ് ഒന്നാം വാർഷികത്തിലേക്ക് കോട്ടക്കലിൽ ഗസൽ സന്ധ്യ എട്ടിന്​

text_fields
bookmark_border
കോട്ടക്കൽ: ശാരീരിക അസ്വസ്ഥതകൾ നേരിടുന്ന കുഞ്ഞുങ്ങൾക്കായി കോട്ടക്കലിൽ ആരംഭിച്ച 'സൊലസ്'​െൻറ ഒന്നാംവാർഷികം ഞായറാഴ്ച ചങ്കുവെട്ടിയിൽ നടക്കും. റിഡ്ജസ് ഇൻ ഹോട്ടലിൽ നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സി. രാധാകൃഷ്ണൻ സ്നേഹ സന്ദേശം നൽകും. പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന് ധനശേഖരണാർഥം രാത്രി എട്ടിന് ഗസൽ സന്ധ്യയും നടക്കും. ഉമ്പായി, സിതാര കൃഷ്ണകുമാർ എന്നിവരാണ് ഗസലിന് നേതൃത്വം നൽകുക. വാർത്തസമ്മേളനത്തിൽ സ്ഥാപക സെക്രട്ടറി ഷിബ അമീർ, യു. രാഗിണി, ടി.കെ. രവി, ഗോകുൽ ഗോവിന്ദ് എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story