Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗെയിൽ പ്രതിഷേധവുമായി...

ഗെയിൽ പ്രതിഷേധവുമായി നാട്ടുകാർ; നടപടികൾ നിർത്തിവെച്ചു

text_fields
bookmark_border
കോട്ടക്കൽ: ഗെയിൽ സർവേ പൂർത്തിയാക്കിയ ഭാഗങ്ങളിൽ മറ്റു നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ കലക്ടറുമായി ബന്ധപ്പെട്ട ശേഷം നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. മാറാക്കര, പൊന്മള അതിർത്തിയിൽ ഗ്രേയ്സ് വാലി സ്കൂളിന് സമീപം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കോട്ടക്കൽ, മലപ്പുറം, കൊളത്തൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘത്തി​െൻറ സാന്നിധ്യത്തിലായിരുന്നു നടപടികൾ. ചൊവ്വാഴ്ച എത്തിയ ഉദ്യോഗസ്ഥർ സ്ഥലം അടയാളപ്പെടുത്തിയിരുന്നു. ഈ ഭാഗങ്ങളിലെ മരങ്ങളും മറ്റും മണ്ണുമാന്തിയന്ത്രത്തി​െൻറ സഹായത്തോടെ നീക്കുന്ന പ്രവൃത്തികളായിരുന്നു ബുധനാഴ്ച നടന്നത്. ഇതോടെ പ്രദേശത്തുകാർ സംഘടിച്ചു. മാറാക്കര, പൊന്മള പഞ്ചായത്ത് പ്രസിഡൻറുമാർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വിവരം കലക്ടറെ അറിയിച്ചു. ഒരു മണിയോടെ പ്രവൃത്തികൾ നിർത്തിെവച്ചു. വിഷയത്തിൽ വ്യാഴാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story