Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധി അനുസ്മരണവും...

ഗാന്ധി അനുസ്മരണവും കലാവിരുന്നും

text_fields
bookmark_border
മേലാറ്റൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ആർ.എം ഹയർ സെക്കൻഡറി സ്കൂൾ 1980-81 എസ്.എസ്.എൽ.സി ബാച്ച് മേലാറ്റൂർ റഹ്മ സ്പെഷൽ സ്കൂളിൽ അനുസ്മരണവും കലാവിരുന്നും സംഘടിപ്പിച്ചു. ചെമ്മാണിയോട് ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കെ. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. റഹ്മ സ്കൂളിന് കൂട്ടായ്മ നൽകുന്ന അലമാരകളും അധ്യാപികമാർക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു. അബൂബക്കർ പന്തലാൻ, ഹമീദ് എരുത്ത്, എ. മോഹൻദാസ്, എൻ.എ. ഗീത, കെ.ടി. ഗീതാഞ്ജലി, കെ.പി. ബേബി, സി. അബൂബക്കർ, കെ.പി. മണികണ്ഠൻ, കെ. അബ്ദുൽ ഗഫൂർ, പി. സുകുമാരൻ, എ. ദശരാജകുമാരൻ, പ്രധാനാധ്യാപിക കെ. അനിത, കെ. ഷീജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story