Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:07 AM GMT Updated On
date_range 2017-10-04T10:37:56+05:30എസ്.ഇ.യു പ്രതിഷേധ പ്രകടനം
text_fieldsമലപ്പുറം: സ്പാർക്ക് സോഫ്റ്റ്വെയറിലെ തകരാർ ഉടൻ പരിഹരിക്കുക, എല്ലാ ജീവനക്കാർക്കും ശമ്പളവും ആനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുക, സ്പാർക്ക് അപ്ഡേഷൻ വിഷയത്തിലെ സർക്കാറിെൻറ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. എൻ.കെ. അഹമ്മദ്, ഇ.സി. നൂറുദ്ദീൻ, സി.പി. റിയാസ്, സിൽജി അബ്ദുല്ല, സി. അബ്ദുൽ ഷരീഫ്, പി. മുഹമ്മദ് അഷ്റഫ്, അർസൽ കുറുവ, സി.പി. മുഹമ്മദ് റിയാസ്, സെയ്ത് അരിമ്പ്ര, അബ്ദുൽ റസാഖ്, പി.കെ. നസീൽ, അഷ്റഫ് പരവക്കൽ, സമീർ കാളമ്പാടി, സി.പി. അബ്ദുൽ നാഫിഹ്, സി. മുഹമ്മദ് റിയാസ്, ഷറഫലി, കെ.സി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി. വിശദീകരണ യോഗത്തിൽ ജില്ല പ്രസിഡൻറ് ആമിർ കോഡൂർ, സെക്രട്ടറി വി.പി.എ. സമീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എ. മുഹമ്മദാലി, കെ. അബ്ദുൽ ബഷീർ എന്നിവർ സംസംരിച്ചു.
Next Story