Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനോർത്ത്​​ സോൺ സ്​കൂൾ...

നോർത്ത്​​ സോൺ സ്​കൂൾ ഗെയിംസ്​: പാലക്കാട്​ മുന്നിൽ

text_fields
bookmark_border
കണ്ണൂർ: നോർത്ത് സോൺ സ്കൂൾ ഗെയിംസിൽ 26 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറു സ്വർണവും രണ്ടു വെള്ളിയുമുൾപ്പെടെ 88 പോയൻറുമായി പാലക്കാട് ജില്ല ഒന്നാമതെത്തി. മൂന്നു സ്വർണവും ആറു വെള്ളിയുമുൾപ്പെടെ 84 പോയൻറുമായി കോഴിക്കോട് ജില്ല രണ്ടാമതും 74 പോയൻറുമായി തൃശൂർ ജില്ല മൂന്നാമതുമണ്. ആതിഥേയരായ കണ്ണൂരിന് 71 പോയൻറുകളാണുള്ളത്. അണ്ടർ 19 വിഭാഗം മത്സരങ്ങളും അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബാൾ മത്സരങ്ങളും ഇന്ന് നടക്കും. മത്സരഫലങ്ങൾ: (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ) ജൂനിയർ ആൺ: ക്രിക്കറ്റ്–കണ്ണൂർ, തൃശൂർ, പാലക്കാട്. കബഡി–കാസർകോട്, മലപ്പുറം, പാലക്കാട്. ഖൊഖൊ–പാലക്കാട്, മലപ്പുറം, കോഴിക്കോട്. ടെന്നിസ്–കോഴിക്കോട്, തൃശൂർ, പാലക്കാട്. ബാൾ ബാഡ്മിൻറൺ–മലപ്പുറം, പാലക്കാട്, കണ്ണൂർ. ചെസ്–കണ്ണൂർ, കോഴിക്കോട്, കാസർകോട്. വോളിബാൾ–തൃശൂർ, കോഴിക്കോട്, കണ്ണൂർ. ബാസ്കറ്റ്ബാൾ–തൃശൂർ, കോഴിക്കോട്, കണ്ണൂർ. ഹാൻഡ്ബാൾ–മലപ്പുറം, തൃശൂർ, കണ്ണൂർ. ഹോക്കി–മലപ്പുറം, പാലക്കാട്, തൃശൂർ. ബാഡ്മിൻറൺ–കോഴിക്കോട്, തൃശൂർ, വയനാട്. ടേബിൾ ടെന്നിസ്–കോഴിക്കോട്, വയനാട്, തൃശൂർ. ജൂനിയർ പെൺ: കബഡി–പാലക്കാട്, കാസർകോട്, തൃശൂർ. ഖൊഖൊ–പാലക്കാട്, മലപ്പുറം, തൃശൂർ. ബാൾ ബാഡ്മിൻറൺ–പാലക്കാട്, തൃശൂർ, മലപ്പുറം. ടെന്നിസ്–പാലക്കാട്, കാസർകോട്, കോഴിക്കോട്. ചെസ്–കോഴിക്കോട്, മലപ്പുറം, കണ്ണൂർ. വോളിബാൾ–കണ്ണൂർ, വയനാട്, കോഴിക്കോട്. ബാസ്കറ്റ്ബാൾ–തൃശൂർ, കോഴിക്കോട്, കണ്ണൂർ. ഫുട്ബാൾ–കാസർകോട്, കണ്ണൂർ, കോഴിക്കോട്. ഹാൻഡ്ബാൾ–കണ്ണൂർ, തൃശൂർ, കോഴിക്കോട്. ഹോക്കി–പാലക്കാട്, കോഴിക്കോട്, മലപ്പുറം. ബാഡ്മിൻറൺ–കണ്ണൂർ, കോഴിേക്കാട്, പാലക്കാട്. ടേബിൾ ടെന്നിസ്–വയനാട്, കോഴിക്കോട്, പാലക്കാട്. സീനിയർ ആൺ: ചെസ്–പാലക്കാട്, കാസർകോട്, കണ്ണൂർ. സീനിയർ പെൺ: ചെസ്–1. കണ്ണൂർ, കണ്ണൂർ, പാലക്കാട്. ഫുട്ബാൾ–1. കാസർകോട്, കണ്ണൂർ, കോഴിക്കോട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story