Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:04 AM GMT Updated On
date_range 4 Oct 2017 5:04 AM GMTകഞ്ചാവ് വിൽപന; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsbookmark_border
പാണ്ടിക്കാട്: വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. വെട്ടിക്കാട്ടിരി സ്വദേശി വടക്കാങ്ങര മുഹമ്മദ് ഹുസൈനാണ് (23) തിങ്കളാഴ്ച രാത്രിയോടെ ആമക്കാട് വെച്ച് പൊലീസിെൻറ പിടിയിലായത്. ഇയാളിൽനിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മൊത്ത വിൽപനക്കാരിൽനിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി വിൽപന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കാറിലെത്തിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. ആമക്കാട് കേന്ദ്രീകരിച്ച് വിൽപന നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഇയാൾ. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story