Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഗാന്ധി മുതൽ ഗൗരി വരെ' ...

'ഗാന്ധി മുതൽ ഗൗരി വരെ' യൂത്ത്​ ലീഗ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
മണ്ണാർക്കാട്: യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി 'ഗാന്ധി മുതൽ ഗൗരി വരെ' വിഷയത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. തച്ചമ്പാറ സ​െൻററിൽ നടത്തിയ പ്രതിഷേധ സദസ്സ് ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കത്തിൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കെ.പി.എസ്. പയ്യനടം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് റിയാസ് നാലകത്ത് അധ്യക്ഷത വഹിച്ചു. എം. കുഞ്ഞുമുഹമ്മദ്, നിസാമുദ്ദീൻ പൊന്നംകോട്, പി.എം. സ്വലാഹുദ്ദീൻ, നാസർ അത്താപ്പ, സി.ടി. അലി, ഷാനവാസ് ചൂരിയോട്, അഷ്റഫ് വാഴമ്പുറം, പി.എം. ഷഫീർ എന്നിവർ സംസാരിച്ചു. മുസ്തഫ മുണ്ടമ്പോക്ക്, കാഞ്ഞിരപ്പുഴ സമദ് കരിമ്പനക്കൽ, ഇർഷാദ്, ഖാദർ, നസീബ്, മുസ്തഫ, ഹക്കിം, വസിം മാലിക്ക്, ഫൈസൽ ചേരിക്കപ്പാടം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story