Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിജയന്തി

ഗാന്ധിജയന്തി

text_fields
bookmark_border
തച്ചനാട്ടുകര: ദിനാചരണത്തി​െൻറ ഭാഗമായി നാട്ടുകൽ ഐ.എൻ.ഐ.സി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ നാട്ടുകൽ പ്രാഥമികാരോഗ്യ കേന്ദ്രവും പൊലീസ് സ്റ്റേഷനും രണ്ട് ടീമുകളായി ശുചീകരിച്ചു. സ്കൂളിലെ നൂറോളം വളൻറിയർമാർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നാസർ മാസ്റ്റർ നേതൃത്വം നൽകി. നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ നടത്തിയ ശുചീകരണം എസ്.ഐ മോഹനകുമാർ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ രാജേഷ്, ഫസൽ, റഫീഖ്, രാമദാസ്, കബീർ അൻവരി നാട്ടുകൽ, എൻ.എസ്.എസ് ലീഡർ ഇർഷാദ്, ഫാത്തിമ നസ്റിൽ എന്നിവർ നേതൃത്വം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശുചീകരണം മെഡിക്കൽ ഓഫിസർ ഷാനവാസ് ഉദ്ഘാടനം ചെയ്തു. മാനേജ്മ​െൻറ് സെക്രട്ടറി സി. അബൂബക്കർ മാസ്റ്റർ, ശ്രീകല ടീച്ചർ, എൻ.എസ്.എസ് ലീഡർ മുഹമ്മദ് റിൻഷാദ്, ഹാശിമ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story