Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിൽ 14 അംഗ...

കാലിക്കറ്റിൽ 14 അംഗ നോമിനേറ്റഡ്​ സിൻഡിക്കേറ്റിന്​ സാധ്യത

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വരാനിരിക്കുന്ന നോമിനേറ്റഡ് സിൻഡിക്കേറ്റിൽ 14 പേരുൾപ്പെടുമെന്ന് സൂചന. സി.പി.എം തലത്തിൽ അംഗങ്ങളുടെ പട്ടിക തയാറാക്കി വരുകയാണത്രേ. 14 അംഗങ്ങളിൽ ആറു വീതം വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപക പ്രതിനിധികളുമുണ്ടാവും. ഇതിൽ ഒരു വനിതയും ഉൾപ്പെടും. പട്ടികജാതി, വിദ്യാർഥി എന്നീ വിഭാഗങ്ങളിൽനിന്ന് ഒരാൾവീതവും ഉണ്ടാകും. കഴിഞ്ഞ മാസം 29ന് സെനറ്റ്, സിൻഡിക്കേറ്റി​െൻറ കാലാവധി അവസാനിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയുമായി ബന്ധമുള്ളവരാകും നോമിനേറ്റഡ് സിൻഡിക്കേറ്റിലെത്തുക. പാർട്ടിതലത്തിൽ അംഗീകരിച്ച പട്ടിക സർക്കാർ ഗവർണർക്ക് സമർപ്പിക്കും. ചാൻസലർ കൂടിയായ ഗവർണറാണ് അന്തിമപ്രഖ്യാപനം നടത്തുക. അതിനിടെ, നിലവിലെ സിൻഡിക്കേറ്റിനെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സിൻഡിക്കേറ്റംഗങ്ങൾ ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story