Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:11 AM GMT Updated On
date_range 2017-10-03T10:41:33+05:30ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉടമകള്‍ കബളിപ്പിക്കുന്നതായി പരാതി
text_fieldsഎടപ്പാള്‍: ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ ഉൾപ്പെടെയുള്ള . ശമ്പളം ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ജീവനക്കാരെ ഉടമകള്‍ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥാപനത്തില്‍ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഉടമകളും ഏറ്റുമുട്ടി. സംസ്ഥാന പാതയിലെ സബ്സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന എട്ട് ജീവനക്കാര്‍ക്കാണ് ശമ്പളം കൃത്യമായി നല്‍കാതെ ഉടമകള്‍ കബളിപ്പിക്കുന്നത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. 8,000 രൂപ ശമ്പളവും കൂടാതെ വിൽപനയുടെ കമീഷനുമാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്ന വാഗ്ദാനം. മൂന്ന് വര്‍ഷമായി ശമ്പളം കൃത്യമായി ലഭിക്കാത്ത ജീവനക്കാര്‍ ഇവിടെയുണ്ട്. കമ്പനി നിർദേശിച്ച വിൽപനയുടെ അളവ് നേടിയെടുക്കാന്‍ കഴിയാത്തവരെ ക്രൂരമായി പീഡിപ്പിക്കുന്നതായും ജീവനക്കാര്‍ പറയുന്നു. പൊന്നാനി പൊലീസ് വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ജീവനക്കാര്‍ക്കുവേണ്ടി സി.പി.എം ലോക്കൽ സെക്രട്ടറി ഇ. രാജഗോപാലാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
Next Story